സമ്മർദത്തിൽ കളിക്കാനാണ് കൂടുതലിഷ്ടം കൊൽക്കത്തൻ താരം പറയുന്നു

ഐ പി എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത ഡല്‍ഹിക്കെതിരെ നേടിയത്. ആദ്യ ബാറ്റ് ചെയ്ത് 200 റണ്‍സ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ 129ന് ഓള്‍ ഔട്ടാക്കുകയും ചെയ്തു. മത്സരത്തില്‍ ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനമാണ് കൊല്‍ക്കത്ത താരം നിതീഷ് റാണ നടത്തിയത്. 35 പന്തില്‍ നാലു സിക്‌സുകളും അഞ്ചു ഫോറുകളും സഹിതം റാണ 59 റണ്‍സ് നേടി.തനിക്ക് സമ്മര്‍ദ്ദമുള്ളപ്പോള്‍ കളിക്കാന്‍ വലിയ ഇഷ്ടമാണെന്നാണ് റാണ മത്സരത്തിന് ശേഷം പറഞ്ഞത്. ‘ അത് വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഞങ്ങള്‍ക്ക്, അവസാനം കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടതിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു, എന്നാല്‍ സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോള്‍ എന്റെ പ്രകടനം മെച്ചപ്പെട്ടതാണ്, സമ്മര്‍ദ്ദമുള്ളപ്പോള്‍ കളിക്കാന്‍ വലിയ ഇഷ്ടമാണ്’ – റാണ മത്സരത്തിന് ശേഷം പറഞ്ഞു. മത്സരം വിജയിച്ചതില്‍ തനിക്ക് വലിയ റോളൊന്നുമില്ലെന്നും 24 കാരനായ താരം കൂട്ടിച്ചേര്‍ത്തു.

‘ ഈ വിജയത്തില്‍ എനിക്ക് വലിയ റോളുണ്ടെന്ന് തോന്നുന്നില്ല, ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്, ഞാന്‍ എന്റെ ഉത്തരവാദിത്വം നിറവേറ്റി, മറ്റുള്ളവരും’ – കൊല്‍ക്കത്തന്‍ താരം കൂട്ടിച്ചേര്‍ത്തു. ഐ പി എല്ലിന്റെ പതിനൊന്നാം സീസണില്‍ നാലു മത്സരങ്ങള്‍ കളിച്ച നിതീഷ് റാണ 127 റണ്‍സും രണ്ടു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് ടീമിലും മുമ്പ് കളിച്ചിട്ടുള്ള ഈ യുവതാരം 21 ഐ പി എൽ മത്സരങ്ങളില്‍ നിന്ന് 564 റണ്‍സ് നേടിയിട്ടുണ്ട്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു