ഹിറ്റ്മാൻ ഫോമാവാൻ കാരണം റിതികയോ?
ഇന്ത്യന്‍ ടീമിലെ പന്ത്രണ്ടാമനായാണ് രോഹിത് ശര്‍മയുടെ ഭാര്യ റിതിക അറിയപ്പെടുന്നത്. ഒരു നിഴല്‍പോലെ എപ്പോഴും രോഹിതിനൊപ്പമുള്ള റിതികയെ ഇന്ത്യന്‍ ടീമിലെ പന്ത്രണ്ടാമന്‍ എന്നാണ് ചിലര്‍ തമാശയ്ക്ക് വിശേഷിപ്പിക്കുന്നത്. ഹോട്ടലിലും പരിശീലനത്തിന് പോകുമ്പോള്‍ ഗ്യാലറിയിലുമൊക്കെ രോഹിതിനൊപ്പം റിതികയുണ്ട്റിതിക കളി കാണാന്‍ ഗ്യാലറിയിലുണ്ടെങ്കില്‍ രോഹിത് ഫോമിലേക്കുയര്‍ന്നിരിക്കും. ഈ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ഇന്നലെ മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ കണ്ടത്.
മൂന്ന് മത്സരത്തിലെ തുടര്‍ച്ചയായ തോല്‍വിക്ക് ശേഷം മുംബൈയുടെ വന്‍ തിരിച്ചുവരവിനാണ് വാഖഡെ സ്റ്റേഡിയം സാക്ഷിയായത്. അക്ഷരാര്‍ത്ഥത്തില്‍ രോഹിത്ത് കത്തിക്കയറുകയായിരുന്നു. 52 ബോളില്‍ 94 റണ്‍സെടുത്ത് കളം നിറയുകയായിരുന്നു മുംബൈ നായകന്‍. പത്തു ഫോറും അഞ്ച് സിക്‌സും ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും പിറന്നു. രോഹിത് ഫോമിലേക്കുയര്‍ന്നത് കളി കാണാന്‍ റിതിക എത്തിയതു കാരണമാണ് എ്ന്നാണ് ആരാധകര്‍ പറയുന്നത്.ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ രോഹിത് ഇരട്ടസെഞ്ചുറി നേടിയപ്പോള്‍ ഗ്യാലറിയില്‍ ഭാര്യ റിതികയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വിവാഹ വാര്‍ഷി ദിനത്തില്‍ നേടിയ് ഇരട്ടസെഞ്ച്വറി തന്റെ പ്രിയതമയ്ക്ക് രോഹിത് സമര്‍പ്പിക്കുകയും ചെയ്തു. ഗാലറിയില്‍ രോഹിതിന്റെ ബാറ്റിങ് കണ്ടുനില്‍ക്കുകയായിരുന്നു റിതിക സജ്ദേഹ്. ഇരട്ട സെഞ്ചുറിയിലേക്ക് രോഹിത് അടുക്കുന്തോറും റിതിക പ്രാര്‍ഥനകളുമായി ഗ്യാലറിയില്‍ ഇരുന്നു. രോഹിത് ഇരട്ട സെഞ്ചുറി നേടിയതും റിതികയ്ക്ക് കരച്ചില്‍ അടക്കി നിര്‍ത്താനായില്ല. രോഹിതാകട്ടെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയായ ഉടനെ വിവാഹമോതിരത്തില്‍ ചുംബിച്ച് റിതികയ്ക്ക് ഫ്‌ലൈയിങ് കിസ്സ് നല്‍കി. അതോടെ റിതികയുടെ കണ്ണുനീര്‍ ആ ചുംബനത്തില്‍ അലിഞ്ഞുചേര്‍ന്നു. അന്ന് മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റി റിതിക.

Comments
Post a Comment