ധോണിക്ക് മറുപടിയുമായി മുംബൈ താരം
മഹേന്ദ്ര ധോണി തമാശയായി പറഞ്ഞ ഒരു വാക്ക് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ചാവിഷയമാണ്. സ്റ്റേഡിയത്തിന് പുറത്ത് പോകുന്ന സിക്സുകള്‍ക്ക് രണ്ട് റണ്‍സ് കൂടുതല്‍ നല്‍കണമെന്നാണ് ഐപിഎല്‍ അധികൃതരോട് ധോണി തമാശരൂപേണ പറഞ്ഞത്. ധോണിയുടെ ഈ ആശയത്തിന് പിന്തുണയായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.80 മീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് ബാറ്റ്സ്മാന്‍ സിക്സര്‍ പറത്തിയാല്‍ എട്ടു റണ്‍സ് നല്‍കണമെന്ന് മുന്‍ ഡീന്‍ ജോണ്‍സ് പറയുന്നു. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.
ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല ക്രിക്കറ്റ് അസോസിയേഷനുകളും ഇതിനേക്കുറിച്ച് കാര്യമായ ചര്‍ച്ചകളിലാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ടി-20 ലീഗില്‍ നിശ്ചിത പരിധിയില്‍കൂടുതലുള്ള സിക്‌സിന് എട്ട് റണ്‍സ് എന്ന പുതിയ സമ്പ്രദായം നടപ്പിലാക്കുന്നതിനേക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിലൂടെ അഭിപ്രായം തേടി. ഇതിന് മറുപടിയുമായെത്തിയ മുംബൈ ഇന്ത്യന്‍സ് താരം മഗ്ലെനന്റെ ട്വീറ്റും ശ്രദ്ധേയമായി.

Comments
Post a Comment