ദ്രോ​ഗ്ബയെ മറികടന്ന് മുഹമ്മദ് സാല

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ബേൺമത്തിനെതിരായ മത്സരത്തിൽ ​ഗോളടിച്ചതോടെ ലിവർപൂൾ താരം മുഹമ്മദ് സാല മറികടന്നത് സാക്ഷാൽ ദിദിയർ ദ്രോ​ഗ്ബയെ. ഒരു പ്രിമിയർ ലീ​ഗ് സീസണിൽ ഏറ്റവുമധികം ​ഗോൾ നേടിയ ആഫ്രിക്കൻ താരമെന്ന റിക്കാർഡാണ് സാല സ്വന്തമാക്കിയത്.ബേൺമത്തിനെതിരായ ​ഗോൾ സാലയുടെ സീസണിലെ 30-ാം ​ഗോളായിരുന്നു. 2009-10 സീസണിൽ ചെൽസിക്കായി ഐവറി കോസ്റ്റ് താരം ദ്രോ​ഗ്ബ നേടിയ 29 ​ഗോളാണ് സാലയുടെ കുതിപ്പിൽ പിന്നിലായത്. ഇതിന് പുറമേ, യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഈ സീസണിൽ 30 ​ഗോൾ നേടുന്ന ആദ്യ താരവുമായി സാല. ബേൺമത്തിനെതിരായ മത്സരത്തിൽ അലെക്സാണ്ടർ അർണോൾഡിന്റെ ക്രോസിന് തലവെച്ചാണ് സാല ​ഗോൾ നേടിയത്.ഇതോടെ പ്രീമിയർ ലീ​ഗ് സീസണിലെ 22 മത്സരങ്ങളിൽ ​ഗോൾ നേടുന്ന താരവുമായി സാല മാറി.

ഇനി സാലയ്ക്ക് മുന്നിലുള്ളത് ഒരു പ്രീമിയർ ലീ​ഗ് സീസണിൽ ഏറ്റവുമധികം ​ഗോളെന്ന റിക്കാർഡാണ്. 31 ​ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂയിസ് സുവാരസ്, അലൻ ഷിയറർ എന്നിവരാണ് നിലവിൽ ഈ റിക്കാർഡ് കൈവശം വെച്ചിരിക്കുന്നത്. പ്രീമിയർ ലീ​ഗിൽ ഇന് നാല് മത്സരങ്ങൾ സാലയ്ക്ക് ബാക്കിയുണ്ട്. അതിനാൽ തന്നെ ചരിത്രനേട്ടം സാല സ്വന്തമാക്കുമെന്നാണ് ആരാധകർ കരുതുന്നത്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു