ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ ആണ് സഞ്ജു എന്ന് ഓസ്‌ട്രേലിയൻ ഇതിഹാസ താരം

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണിനെ പ്രശംസകൊണ്ട് മൂടി രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററും ലോകസ്പിന്‍ ഇതിഹാസവുമായ ഷെയിന്‍ വോണ്‍. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ സഞ്ജുവായിരിക്കുമെന്ന് ഷെയിന്‍ വോണ്‍ പ്രവചിക്കുന്നു.ട്വിറ്ററിലൂടെയായിരുന്നു വോണ്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. സഞ്ജു അഭിനന്ദനങ്ങള്‍ മറ്റൊരു ജയം സമ്മാനിച്ചതിന്, സഞ്ജുവായിരിക്കും ലോകക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍. അവനനെന്ത് ചെയ്യാനാകുമെന്ന് ഈ ദിവസം തെളിയിച്ചിരിക്കുന്നു’ വോണ്‍ പറുന്നു.

സഞ്ജുവിന്റെ വെടിക്കെട്ട്ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. 20 ഓവറില്‍ നാലിന് 217 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. സഞ്ജു പുറത്താകാതെ 92 റണ്‍സ് നേടി.45 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. ഇതില്‍ ആള്‍ക്കൂട്ടത്തിലേക്കെത്തിയത് എണ്ണം പറഞ്ഞ പത്ത് സിക്‌സറുകള്‍. ബൗണ്ടറി റോപ് തൊട്ടത് രണ്ടെണ്ണവും. അര്‍ദ്ധ സെഞ്ച്വറിക്ക് ശേഷമാണ് സഞ്ജു ടോപ് ഗിയറിലായത്. ഉമേഷ് യാദവും ക്രിസ് വോക്‌സും അടങ്ങിയ ബാംഗ്ലൂരിന്റെ പേസ് പട സഞ്ജുവിന്റെ ബാറ്റിങ് ചൂടറിഞ്ഞു.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു