സുനിൽ ഛേത്രിയെ പ്രശംസ കൊണ്ടു മൂടി ഗോവന്‍ താരം
ബെംഗളുരു എഫ് സിയുടെ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി ഒരു കംപ്ലീറ്റ് പ്ലേയറാണെന്ന് ഗോവന്‍ താരം ഹ്യൂഗോ ബോമസ്. സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന മൊറോക്കന്‍ മധ്യനിരതാരം ബോമസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഛേത്രിയെ പ്രശംസ കൊണ്ടു മൂടിയത്. ‘ ഛേത്രിയെ ഒരു കംപ്ലീറ്റ് പ്ലേയറെന്ന് വിശേഷിപ്പിക്കാം, വളരെയധികം കഴിവുള്ള താരമാണ് അദ്ദേഹം’ – ബോമസ് പറഞ്ഞു.എഫ് സി ഗോവയിലെ അനുഭവങ്ങളെ കുറിച്ചും താരം മനസ്സു തുറന്നു. ‘ മികച്ച ഐ എസ് എല്‍ സീസണായിരുന്നു അവസാനിച്ചത്, സൂപ്പര്‍ കപ്പില്‍ കിരീടം നേടുകയെന്നത് വളരെ പ്രധാനമാണ്, അത് മികച്ച ഒരു അനുഭവമായിരിക്കും’ – ബോമസ് വ്യക്തമാക്കി. സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഗോവ. എന്നാല്‍ പരുക്കും അഞ്ചു താരങ്ങള്‍ സസ്പന്‍ഷനിലുള്ളതും ഗോവയെ വലയ്ക്കുന്നുണ്ട്.
നാലാം സീസണ്‍ ഐ എസ് എല്ലില്‍ ഗോവയ്ക്ക് വേണ്ടി 8 മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും ബോമസ് സ്വന്തം പേരിലാക്കിയിരുന്നു. രണ്ട് സൂപ്പര്‍ കപ്പ് മത്സരങ്ങളില്‍ നിന്ന് ബോമസ് മൂന്നു ഗോളുകള്‍ നേടിയിട്ടുണ്ട്. സുനല്‍ ഛേത്രിയും സൂപ്പര്‍ കപ്പില്‍ മൂന്നു ഗോളുകളാണ് നേടിയിട്ടുള്ളത്.

Comments
Post a Comment