മെസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബാഴ്‌സലോണ താരം

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായതോടെ മെസിക്കെതിരെ വിമര്‍ശനവുമായി മുന്‍ ബാഴ്‌സ താരം അലക്‌സാണ്ടര്‍ ഹ്‌ളെബ് രംഗത്ത്. റോമക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകാതെ കളിക്കളത്തില്‍ സമ്പൂര്‍ണ പരാജയമാകുകയായിരുന്നു മെസിയും ബാഴ്‌സലോണയും. എന്നാല്‍ മെസിയിലെ നായകനെയാണ് മുന്‍ ബാഴ്‌സ- ആഴ്‌സനല്‍ താരം വിമര്‍ശിച്ചത്.മെസിയേക്കാള്‍ മികച്ച നായകന്‍ റൊണാള്‍ഡോയാണെന്നു പറഞ്ഞ ഹ്‌ളെബ് പക്ഷേ കളിക്കാരനെന്ന രീതിയില്‍ മികച്ചത് മെസി തന്നെയാണെന്നു പറഞ്ഞു. സ്‌പോര്‍ട് എക്‌സ്പ്രസിനോട് സംസാരിക്കുമ്പോഴാണ് മുന്‍ ബാഴ്‌സ താരം ഇക്കാര്യം തുറന്നടിച്ചത്.ലോകത്തിലെ ഏറ്റവും മികച്ച താരം മെസി തന്നെയാണെന്ന കാര്യം തുറന്നു സമ്മതിച്ച താരം പക്ഷേ റോമക്കെതിരെ ഒരു അവസരം പോലും മെസിക്കു സൃഷ്ടിക്കാനായില്ലെന്ന കാര്യമാണ് വിമര്‍ശനമായി ഉന്നയിച്ചത്. ഒരു നായകനെന്ന രീതിയില്‍ ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ ചുമലിലേറ്റുന്നതില്‍ മെസി പൂര്‍ണ പരാജയമായെന്നും ഒരു യഥാര്‍ത്ഥ നായകനെന്ന രീതിയില്‍ റൊണാള്‍ഡോ തന്നെയാണ് മികച്ചതെന്നും ഹ്‌ളെബ് പറഞ്ഞു.

റോമക്കെതിരായ മത്സരത്തില്‍ ആദ്യ പാദത്തില്‍ 4-1ന് ജയിച്ചപ്പോഴും മെസി ഗോളൊന്നും നേടിയിരുന്നില്ല. എന്നാല്‍ അതേ സമയം യുവന്റെസിനെതിരായ മത്സരങ്ങളില്‍ ഇരു പാദങ്ങളിലുമായി മൂന്നു ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ആദ്യ പാദത്തില്‍ മൂന്നു ഗോളിനു മുന്നിലെത്തിയ റയലിനെതിരെ രണ്ടാം പാദത്തില്‍ യുവന്റസ് മൂന്നു ഗോളടിച്ച് ഒപ്പമെത്തിയതായിരുന്നു. എന്നാല്‍ നിര്‍ണായക പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ റയലിനെ സെമി ഫൈനലിലെത്തിച്ചു. ബയേണാണ് സെമിയില്‍ റയലിന്റെ എതിരാളികള്‍.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു