വിരമിച്ചതിനു ശേഷം എന്ത് ചെയ്യും: ധവാന്റെ കിടിലൻ മറുപടി
ലോക ക്രിക്കറ്റിലെ മികച്ച ഓപ്പണര്‍മാരുടെ പട്ടികയിലാണ് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ സ്ഥാനം. ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ധവാന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീമില്‍ എത്തിപ്പെട്ടതോടെ ടീമിലെ സ്ഥിര സാന്നിധ്യമായി മാറുകയും ചെയ്തു താരം. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചടങ്ങിനിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷമുള്ള പദ്ധതികളെക്കുറിച്ച് താരം മനസുതുറന്നു.വിരമിച്ചു കഴിഞ്ഞാല്‍ കുടുംബം നടത്തുന്ന ബിസിനസില്‍ ഒരു കൈ വയ്ക്കാനാണ് താല്പര്യമെന്ന് ധവാന്‍ പറയുന്നു. ഒരു വലിയ ബിസിനസ് കുടുംബത്തില്‍ നിന്നാണ് താരം വരുന്നത്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് വിട്ടാല്‍ ബിസിനസ് തന്നെയാകും തന്റെ വഴിയെന്ന് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ പറയുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ധവാന്‍ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.
ഹൈദരാബാദിന്റെ മിന്നും പ്രകടനത്തിന് കാരണം ടീമിന്റെ ഐക്യമാണെന്ന് ധവാന്‍ പറയുന്നു. ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച സണ്‍റൈസേഴ്‌സ് ഒന്നാംസ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളിലും സ്ഥിരതയോടെ കളിച്ച് കിരീടം നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ബൗളിംഗ് കോച്ച് മുത്തയ്യ മുരളീധരന്‍ പറയുന്നു. കൃത്യതയോടെ പന്തെറിയുന്ന ബൗളര്‍മാരെ പ്രശംസിക്കാനും മുരളി മറന്നില്ല.

Comments
Post a Comment