ബാംഗ്ലൂര്‍-മുംബൈ മത്സരത്തിനിടെ സ്റ്റാര്‍ നെറ്റ് വര്‍ക്കിന് പറ്റിയത് വലിയ അബദ്ധം
പതിനൊന്നാം സീസണ്‍ ഐ പി എല്‍ ആവേശത്തോടെ പുരോഗമിക്കുകയാണ്. ഇത്തവണ ഐ പി എല്‍ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം നേടിയെടുത്ത സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് വ്യത്യസ്തമായ പരിപാടികളോടെ ടൂര്‍ണ്ണമെന്റിനെ കൊഴുപ്പിക്കുകയാണ്. എന്നാല്‍ ബാംഗ്ലൂര്‍-മുംബൈ മത്സരത്തിനിടെ അവര്‍ക്ക് സംഭവിച്ച മണ്ടത്തരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്.മത്സരത്തില്‍ ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സിലെ 18ാം ഓവറില്‍ ഉമേഷ് യാദവ് രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്‍കി പുറത്തായി. ജസ്പ്രീത് ബുംറയായിരുന്നു പന്തെറിഞ്ഞത്. വിക്കറ്റെടുത്ത പന്ത് നോബോളാണെന്ന് അംപയർ പരിശോധിക്കാനൊരുങ്ങി. ഇതിനായി കാണിച്ച റിപ്ലേയാണ് സ്റ്റാറിന് പണി കൊടുത്തത്.
ബുംറ കാല്‍ നോബോള്‍ ലൈന്‍ കടന്നിട്ടുണ്ടോന്ന് എന്ന് പരിശോധിക്കാന്‍ കാണിച്ചത് ഉമേഷ് യാദവ് പുറത്തായ പന്തായിരുന്നില്ല.ബാറ്റ് ചെയ്യുന്ന എന്‍ഡില്‍ നില്‍ക്കേണ്ടിയിരുന്ന ഉമേഷിനെ കൃത്യമായി നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ കാണാമായിരുന്നു റിപ്ലേയില്‍. തൊട്ടുമുമ്പത്തെ പന്തിന്റെ റിപ്ലേ ആയിരുന്നു ടിവിയില്‍ കാണിച്ചത്. എന്തായാലും സ്റ്റാറിന് പറ്റിയ അബദ്ധം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പ്രതികരിക്കുന്നത്.

Comments
Post a Comment