വേൾഡ് കപ്പിൽ റഫറി മാർക്ക് ലഭിക്കുന്നത് വമ്പൻ പ്രതിഫലം

ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതും ലോകകപ്പ് പോലുള്ള വൻ വേദിയിലെ മത്സരമാകുമ്പോൾ അവരുടെ പണി ഇരട്ടിയാകും, 90 മിനുറ്റുകളിലും സമ്മർദ്ദത്തോടെയാകും അവർ മൈതാനത്ത് തങ്ങളുടെ ജോലി ചെയ്യുക. ഇതിനിടയിൽ ഒരു ചെറിയ പിഴവ് അവരുടെ ഭാഗത്ത് നിന്ന് വന്നാലോ, കുറ്റപ്പെടുത്തലുകളും ചീത്തവിളികളുമാകും പിന്നെ അവരെ കാത്തിരിക്കുന്നത്.

റഫറിമാരുടെ ചങ്കിടിപ്പ് ഇരട്ടിയാക്കുന്ന ലോകകപ്പ് ഇതാ അടുത്തെത്തിയിരിക്കുകയാണ്. ലോകകപ്പിൽ അവരെടുക്കുന്ന ഒരു ചെറിയ തീരുമാനം പോലും അവരുടെ റഫറിയിംഗ് കരിയറിനെ ബാധിക്കുന്നതാകും. മൊത്തം 36 റഫറിമാരെയും 63 അസിസ്റ്റന്റ് റഫറിമാരെയുമാണ് ഫിഫ ഈ വർഷത്തെ റഷ്യൻ ലോകകപ്പിന് നിയോഗിച്ചിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നത് വൻ സമ്മർദ്ദം നൽകുന്ന ജോലിയാണെങ്കിലും മികച്ച പ്രതിഫലമാണ് ഫിഫ അവർക്ക് നൽകുക.

പരിചയസമ്പത്തിന്റേയും മറ്റ് ചില മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിൽ ഫിഫ തന്നെ റഫറിമാരെ പല ക്യാറ്റഗറിയിലാക്കി തരം തിരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നത്, ലോകത്തെ പ്രധാന ഫുട്ബോൾ റഫറിമാരായ ഫെലിക്സ് ബ്രീച്ച് (ജെർമ്മനി), കുനെയ്റ്റ് കാകിർ (തുർക്കി), നെസ്റ്റർ പിറ്റാന (അർജന്റീന) എന്നിവരാണ്. ഇവർക്ക് ഏകദേശം 57000 യൂറോയാണ് ( ഏകദേശം 45 ലക്ഷം ഇന്ത്യൻ രൂപ) റഷ്യൻ ലോകകപ്പിലെ മത്സരങ്ങൾ നിയന്ത്രിക്കുന്നതിന് ഫിഫ നൽകുന്നത്. ഇത് കൂടാതെ ഓരോ മത്സരങ്ങൾക്കും 2500 യൂറോ വീതവും (ഏകദേശം 2 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഇവർക്ക് ലഭിക്കും.അസിസ്റ്റന്റ് റഫറിമാർക്ക് 20000 യൂറോയാണ് (ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ) ലോകകപ്പിൽ നിന്ന് ലഭിക്കുക. ഓരോ മത്സരത്തിനും 1600 യൂറോ വേറെയും (ഏകദേശം 1.29 ലക്ഷം ഇന്ത്യൻ രൂപ) പ്രതിഫലമായി ഫിഫ ഇവർക്ക് നൽകും.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു